എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 


സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (ആഗസ്റ്റ് 3) രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  സ്റ്റോര്‍ ഹെഡ്, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, (ബി.കോം), അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, ബില്ലിംങ്ങ് (ബികോം, എം.കോം, ടാലി), ഗ്രാഫിക്‌സ് ഡിസൈനര്‍, സെയില്‍സ് ഓഫീസര്‍ (ബിരുദം), മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, സെയില്‍സ്മാന്‍ (പ്ലസ് ടു), സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ് (പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ), ഇന്‍ഷൂറന്‍സ് ഏജന്റ്, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, (എസ്.എസ്.എല്‍.സി), ഡ്രൈവര്‍  ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. എംപ്ലോയ്ബിലിറ്റി സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  ബയോഡാറ്റ സഹിതം (നാളെ) ആഗസ്റ്റ് 3 ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം.  ഫോണ്‍ : 0495  2370178.

Comments

COMMENTS

error: Content is protected !!