KOYILANDILOCAL NEWS

എസ് എസ് എൽ സി, പ്ലസ്ടു, പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു

സ്നേഹാദരം 2022 ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു, പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എപ്ലസ് നേടിയ കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിലെ വിദ്യാർത്ഥികളെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് മലബാർ മെഡിക്കൽ കോളജ് ചെയർമാൻ അനിൽകുമാർ വളളിൽ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനായ എം ഹർഷൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി.
ഡോ :  എ. ബാബുരാജ്, ഡോ:  പി.രാമചന്ദ്രൻ , മനോജ് എം.കെ. ഡോ: പി..ബാബുരാജ് ( ഡോക്ടേഴ്സ് അക്കാദമി)  രാജലക്ഷമി ടീച്ചർ സാകേതം, അഡ്വ: വി. സത്യൻ, ജയ്കിഷ് മാസ്റ്റർ,  കെ.പി അരവിന്ദാക്ഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി.  പ്രസിഡണ്ട് വി.എം മോഹനൻ അധ്യക്ഷം വഹിച്ചു.’ കെ.എം.രജി. കെ.കെ മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. ബാംഗ്ളൂരിൽ വെച്ച് നടന്ന പാൻ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ കബഡിയിൽ ഒന്നാം സ്ഥാനം നേടിയ , സേവാഭാരതി പ്രവർത്തകയായ ഷിൽക്ക ബാലന് സേവാഭാരതിക്കു വേണ്ടി അനിൽകുമാർ വളളിൽ മൊമന്റോ നൽകി അനുമോദിച്ചു.  മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button