ANNOUNCEMENTSKERALAMAIN HEADLINES
എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷകൾ മാറ്റി
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഒക്ടോബറിൽ പ്രഖ്യാപിച്ച ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റൻ്റ് പരീക്ഷകൾ മാറ്റി.
ഒക്ടോബർ 23 ൽ നടത്താൻ നിശ്ചയിച്ച എൽ.ഡി.സി പരീക്ഷ നവംബർ 20 ലേക്കാണ് മാറ്റിയത്. ഓക്ടോബർ 30 ന് പ്രഖ്യാപിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷ നവംബർ 27 ലേക്കും മാറ്റി. സാങ്കേതിക കാരണങ്ങളാൽ മാറ്റുന്നു എന്നാണ് പി.എസ്.സി അറിയിച്ചിരിക്കുന്നത്. ബോട്ട് ലാസ്കർ, സീമാൻ പരീക്ഷയും നവംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് ഒപ്പമാവും നടക്കുക.
Comments