എ ഐ ക്യാമറ സ്ഥാപിച്ചതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞെന്ന് മോട്ടോര്‍വാഹനവകുപ്പ്

എ ഐ ക്യാമറ സ്ഥാപിച്ചതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞെന്നും ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറിയെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.

ക്യാമറകളുടെ പരീക്ഷണം നടന്നപ്പോള്‍ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയില്‍പതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങള്‍വരെ കണ്ടെത്തിയ ക്യാമറകളും ഇക്കൂട്ടത്തിലുണ്ട്. ഏപ്രില്‍ 20-നാണ് ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്.

Comments

COMMENTS

error: Content is protected !!