ANNOUNCEMENTS

ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

പട്ടികജാതി വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയിലെ ഐ ടി ഐകളിലേക്ക്  അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടിക വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്കിന്റെ പകര്‍പ്പ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വോട്ടേര്‍സ് ഐഡന്റിറ്റി കാര്‍ഡ് / ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ജൂലൈ 26 ന്   രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീ സില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2370379, 2370657.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button