‘ഒപ്പം’ അദാലത്ത് ആഗസ്റ്റ് മൂന്നിന് കാക്കൂരില്‍/ രേഖകള്‍ ഹാജരാക്കണം

ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും  കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ”ഒപ്പം” അദാലത്ത് ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം അദാലത്ത് നടത്തുന്നത്.
അന്നേ ദിവസം തന്നെ ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുള്ള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നല്കാനും നിരാമയ ഇന്‍ഷുറന്‍സ് ചേര്‍ക്കാനും പുതുക്കാനും അവസരം ഒരുക്കുന്നു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായവര്‍ക്കായി ചികിത്സയ്ക്കും പരിശീലനത്തിനുമായി വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം സൗജന്യമായി ലഭിക്കുന്നതിനായിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ്   ‘നിരാമയ’.
കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രത്യേക പരിപാടിയായ ഒപ്പം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകള്‍ മുന്‍കൂട്ടി കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി വശം എല്‍പ്പിക്കണം. ഇതിനായി  മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്,  റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്,  ജോയന്റ് ബാങ്ക് പാസ് ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കോപ്പിയും രണ്ടു പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
Comments

COMMENTS

error: Content is protected !!