ഒമാനിലേക്കുള്ള യാത്രാ വിലക്ക് നീക്കി

ഇന്ത്യ ഉൾപ്പെടെ 18 രാജ്യങ്ങൾക്ക് ഏപ്രിൽ 24 മുതൽ ഒമാൻ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.തീരുമാനം 2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരും ഒമാൻ അംഗീകൃത വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണം.രണ്ടാമത്തെ ഡോസ് എടുത്ത് പതിനാല് ദിവസത്തിനുള്ളിൽ യാത്ര ചെയ്യേണ്ടതുണ്ട്.ഒക്സ് ഫോർഡ് ആക്സ്ട്രാസനക, സ്ഫുഡ്‌നിക്ക്, ഫൈസർ, സിനോവാക് എന്നീ വാക്സിനുകളാണ് ഒമാൻ അംഗീകരിച്ചിട്ടുള്ളത്.വിമാനത്താവളത്തിൽ നടക്കുന്ന പി സി ആർ പരിശോധനായിൽ പോസിറ്റീവ് ആകുന്നവർ മാത്രം ക്വാറന്റീനിൽ പോയാൽ മതി.

Comments

COMMENTS

error: Content is protected !!