ഒരുമയുടെ സന്ദേശവുമായി ഇഫ്താർ സംഗമം

പേരാമ്പ്ര: ഓപ്പൺ സ്പേസ് പൈതോത്ത് സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. പൈതോത്ത് മദ്രസാ അങ്കണത്തിൽ നടത്തിയ സംഗമത്തിൽ 400-ഓളം പേർ പങ്കെടുത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഓപ്പൺ സ്പേസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു. കൂത്താളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, വൈസ് പ്രസിഡന്റ് അനൂപ് കുമാർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ടി അഷ്റഫ്, സനാതനൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ പി സജീഷ്, ശ്രീവിലാസ് ബിനോയ്, ഓപ്പൺ സ്പേസ് സെക്രട്ടറി എം പി കെ അഹമ്മദ് കുട്ടി, എം പി മൊയ്തു ഹാജി, കാപ്പുമ്മൽ ഇബ്രാഹീം എന്നിവർ സംസാരിച്ചു. സാജിദ് നടുവണ്ണൂർ ഇഫ്താർ സന്ദേശം നൽകി. മുരളി മോഹനൻ, കെ പി സിജു, പി സി ഉബൈദ്, എ സി ദേവദാസൻ, രാജൻ കെ പുതിയേടത്ത്, കെ കെ അശോകൻ, ജി ജയരാജൻ, ടി പി ബാലൻ, എ സി നൗഫൽ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!