ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ  98-മത് ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ  98-മത് ദേശീയ സമ്മേളനം ഈ മാസം 26,27,28 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. 98ാമത് ഐ എം എ നാഷണൽ കോൺഫറൻസ് ആയ  “തരംഗ്”  കോവളം കെ റ്റി ഡി സി സമുദ്ര,  ഉദയ സമുദ്ര എന്നിവടങ്ങളിലാണ് നടക്കുന്നത്. രണ്ടാമത്തെ തവണയാണ്  തിരുവനന്തപുരം ദേശീയ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്.”സയിന്റിഫിക് വിഷൻ, ഹെൽത്തി നേഷൻ” എന്നതാണ് സമ്മേളന തീം.

ലോകത്താകമാനം ആരോഗ്യ രംഗം അഭൂതപൂർവമായ നിരവധി വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇത്തവണ കോൺഫറൻസ് നടക്കുന്നത്.  26 ന് കേന്ദ്ര കമ്മിറ്റി മീറ്റിം​ഗ് ആണ് പ്രധാനമായും ഉണ്ടാകുക.  27 ന് 100 ലേറെ സയിന്റിഫിക് സെഷൻ, മൂന്നൂറിലേറെ   ​റിസർച്ച് പേപ്പറുകളുടെ അവതരണം എന്നിവ നടക്കും.   2050 ലക്ഷ്യമാക്കി ഐഎംഎ തയ്യാറാക്കുന്ന   ഹെൽത്ത് മാനിഫെസ്റ്റോ 2050 തിരുവനന്തപുരം ഡിക്ലറേഷൻ എന്ന പേരിൽ അവതരിപ്പിക്കപ്പെടും.  കൂടാതെ വിവിധ മേഖലകളിലെ വികസനം കാഴ്ച വെയ്ക്കുന്ന സയിന്റിഫിക് എക്സ്പോ, ഡോക്ടർമാരുടെ കലാ സാഹിത്യ പ്രവർത്തനങ്ങളിലെ സംഭാവനകൾ കാണിക്കുന്ന മെ​ഗാ ഷോ, യുവ ഡോക്ടർമാരുടേയും മെഡിക്കൽ വിദ്യാർത്ഥികളുടേയും പാർലമെന്റായ യുവ തരം​ഗ്, ബിസിനസ് കോൺക്ലേവ് , സി ഇ ഓ കോൺക്ലേവ് , മെഡിക്കൽ എഡിറ്റേഴ്സ് മീറ്റ് , വുമൺ ഡോക്ടർസ് കോൺക്ലേവ് ,  എന്നിവയും നടക്കും.

28 ന് ദേശീയ പ്രസിഡന്റായി മലയാളി ഡോക്ടർ ആർ വി അശോകൻ ചുമതലയേൽക്കും. അതോടൊപ്പം അടുത്ത ഒരു വർഷം  നീളുന്ന  ഐഎംഎയുടെ പൊതു ജനാരോ​ഗ്യ, ആരോ​ഗ്യ വിദ്യാഭ്യാസ ചികിത്സ മേഖലകളിലെ നിലപാടുകൾ ചർച്ച ചെയ്യപ്പെടും. ഭാരതത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 5000 രത്തോളം  ഡോക്ടർമാർ പങ്കെടുക്കും 27  ന് വൈകുന്നേരം നാലു മണിക്ക്   നടക്കുന്ന പൊതു സമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  പങ്കെടുക്കും. 27 ന് രാവിലെ നടക്കുന്ന അക്കാ​ദമിക് സെഷൻ  ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 2050 ലക്ഷ്യമാക്കി ദേശീയ ആരോഗ്യ മാനിഫെസ്റ്റോ സെമിനാർ  സ്പീക്കർ ശ്രീ എം ഷംസീർ ഉദ്ഘാടനം ചെയ്യും.


28 ന്  രാവിലെ 11 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മലയാളിയായ ഡോ ആർ വി അശോകൻ ദേശീയ പ്രസിഡന്റായി  സ്ഥാനമേൽക്കും. ചടങ്ങിൽ കേന്ദ്ര ആരോഗ്യ കേന്ദ്ര മന്ത്രി മൻസുക്യ മാൻഡവ്യ ,കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ, ശശി തരൂർ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 28 തീയതി വൈകുന്നേരം സമ്മേളനം സമാപിക്കും.

Comments
error: Content is protected !!