ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പായ്ക്കറ്റ് സുരക്ഷിതമായി തുറക്കേണ്ടത് എങ്ങനെ

ക്വാറന്റൈനു ശേഷം, മഹാമാരിയായ കൊറോണ വൈറസ് ബാധിക്കാതിരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വീടിനുള്ളില്‍ ശുചിത്വം പാലിച്ച് കഴിയുന്നതാണെന്ന് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. ഓര്‍ഡര്‍ ചെയ്തു വാങ്ങുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ, പുറമേ നിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. അസാധാരണമായ ഈ അവസ്ഥയില്‍ വൈറസ് പടരാതിരിക്കാന്‍, ഒരു മുന്‍കരുതല്‍ എന്ന നിലയില്‍, നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരുന്നതെന്തും ശുചിത്വവല്‍ക്കരിച്ചിട്ടുണ്ടെന്നത് നാമെല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ ആരോഗ്യ സംഘടനകള്‍ തുടര്‍ച്ചയായി നല്‍കുന്ന, കൈകഴുകല്‍ ഉള്‍പ്പെടുള്ള ചിട്ടകള്‍ നമുക്കറിയാം. ഭക്ഷണ വിതരണത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും വ്യക്തമായ ധാരണയില്ല.

 

വിതരണം ചെയ്യപ്പെടുന്ന ഭക്ഷണം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാത്തതിനാല്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആളുകള്‍ മടിക്കുന്നവരുണ്ട്. അവ സുരക്ഷിതമല്ലെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍, സുരക്ഷാ നടപടികള്‍ എല്ലാം പാലിച്ചുകൊണ്ടാണ് അവ വിതരണം ചെയ്യുന്നത്. അതിനാല്‍ നമ്മള്‍ മുന്‍പ് ഓര്‍ഡര്‍ ചെയ്തിരുന്നത് പോലെതന്നെ ഇപ്പോഴും ഓര്‍ഡര്‍ ചെയ്യവുന്നതാണ്. ആ ഭക്ഷണം സുരക്ഷിതവുമാണ്. വീട്ടിലെത്തിയ ഭക്ഷണത്തിന്റെ പായ്ക്കറ്റ് ശരിയായ രീതിയില്‍ അഴിക്കേണ്ടത് എങ്ങനെയെന്നത് ഇവിടെ ചേര്‍ക്കുന്നു.

 

അണുബാധ ഉണ്ടാവാന്‍ സാധ്യതയുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നതിനേക്കാള്‍ വളരെ സുരക്ഷിതമാണ് ഭക്ഷണം നിങ്ങളുടെ വീട്ടില്‍ എത്തിക്കുന്നത്.  സാനിറ്ററി ടെക്നിക്കുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകളുടെ പൊതിയഴിക്കേണ്ടതും വൃത്തിയാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. പ്രമുഖ റെസ്റ്റോറന്റുകളുടെയും ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്ന സ്ഥലങ്ങളുടേയും ശൃംഖലകള്‍ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന് കൊണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശുചിത്വമുള്ള ഭക്ഷണം തയ്യാറാക്കല്‍, പുതുതായി പാകം ചെയ്ത ഭക്ഷണം, പാചകക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ഹെല്‍ത്ത് ഗിയറുകള്‍, സമ്പര്‍ക്കം കുറഞ്ഞ രീതിയിലുള്ള ഡെലിവറി, ഡെലിവറി എക്സിക്യൂട്ടീവ് പരിശീലനം തുടങ്ങിയവ റെസ്റ്റോറന്റ് ഉടമകള്‍ എടുക്കുന്ന നിരവധി പ്രോട്ടോക്കോളുകളില്‍ ചിലതാണ്. അതിനാല്‍ മലിനീകരണ സാധ്യത വളരെ കുറവാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുവര്‍ത്താം.

 

നിങ്ങള്‍ക്ക് ഭക്ഷണ ഡെലിവറികള്‍ ലഭിക്കുമ്പോള്‍, വിതരണം ചെയ്യുന്ന വ്യക്തിയുമായി നിങ്ങള്‍ ഒരു വിധത്തിലും ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങള്‍ പാക്കേജ് സ്വീകരിക്കുമ്പോള്‍  ഗ്ലൗസുകള്‍ ധരിക്കുക. ഭക്ഷണ പാക്കേജ് മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ്, സ്റ്റോറില്‍ നിന്ന് വാങ്ങിയ അണുനാശിനി ഉപയോഗിച്ച് അവിടം വൃത്തിയാക്കുക. പാക്കേജ് തുടയ്ക്കാന്‍ അതേ തുണി ഉപയോഗിക്കുക. ഇപ്പോള്‍, പാക്കേജില്‍ ഉള്ള ഭക്ഷണങ്ങള്‍ സുരക്ഷിതവും അണുവിമുക്തമാക്കിയതുമായ പാത്രങ്ങളിലേക്ക് മാറ്റി, പാക്കേജ് ഒരു ഗാര്‍ബേജ് ബാഗില്‍ ഉപേക്ഷിക്കുക. അടുത്ത ഘട്ടം നിങ്ങളുടെ കൈ 20 സെക്കന്‍ഡ് കഴുകുകയും മുഖത്ത് തൊടാതിരിക്കുകയും ചെയ്യുക എന്നതാണ്. കൂടുതല്‍ സുരക്ഷിതമാകുവാനായി, കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് സ്പൂണുകളോ മറ്റോ ഉപയോഗിക്കുക. ചൂടുള്ളതും പുതുതായി പാകം ചെയ്തതുമായ ഭക്ഷണം കഴിക്കണമെന്ന് വിവിധ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, അതിനാല്‍ നിങ്ങളുടെ ഭക്ഷണം 1-2 മിനിറ്റ് നേരത്തേക്ക് ചൂടാക്കുന്നത് ഉചിതമാണ്.

 

നിങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാതിരിക്കേണ്ട. ആ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അവ എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി.

 

Comments

COMMENTS

error: Content is protected !!