പൊലീസിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകും – മുഖ്യമന്ത്രി

സംസ്ഥാന പൊലീസ്‌ സേനയിൽ വനിതകളുടെ പ്രാതിനിധ്യം 15 ശതമാനത്തിലെത്തിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2016 ൽ  പൊലീസിലെ വനിത പ്രാതിനധ്യം ആറ്‌ ശതമാനമായിരുന്നു. ഇപ്പോഴുള്ള റിക്രൂട്ട്‌മെന്റ്‌ കൂടി പൂർത്തിയായാൽ  10 ശതമാനത്തിലെത്തും.

ഇത്‌ 15 ശതമാനമാക്കി വർധിപ്പിക്കും. അതിനുള്ള നപടികൾ ഊർജിതമാക്കും. തൊഴിൽ ലഭിക്കാനുള്ളവരുടെ വികാരത്തോടൊപ്പമാണ്‌ സർക്കാർ.  പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്‌ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

Comments

COMMENTS

error: Content is protected !!