ഓർമ്മകളുടെ കടലിരമ്പങ്ങൾ കേട്ട് ആയിരങ്ങൾ; ഉരുപുണ്യകാവ് കടലോരത്ത് നിന്ന് രഞ്ജിത് ഫോക്കസ് പകർത്തിയ ചിത്രങ്ങൾ

പ്രശസ്ത ചിന്തകനായ പ്രൊഫ: എ എൻ വിജയൻ ഒരിക്കൽ പറയുകയുണ്ടായി “താങ്കൾ എന്നോട് സംസാരിക്കുമ്പോൾ താങ്കൾ മാത്രമല്ല; താങ്കളേ താങ്കളാക്കിയ അമ്മയോട്, അച്ഛനോട്, മുത്തച്ഛനോട് മുത്തശ്ശിയോട് അങ്ങിനെ ജന്മശൃംഖലയിലെ ആദ്യ കണ്ണികൾവരെയുള്ളവരോടാണ് നാം പരസ്പരം സംസാരിക്കുന്നത്.” അതെ; മനുഷ്യൻ ഒരു തുടർച്ചയാണ്. സംസ്കാരങ്ങളുടെ തുടർച്ച. ഇന്നത്തെ നമുക്ക് വേണ്ടി ഇന്നലെകളിൽ ജീവിതം തന്നെ ഹോമിച്ചവർ. അവരെ സ്മരിക്കുവാനുള്ള ദിവസമായിരുന്നു ഇന്ന്. ഉരുപുണ്യകാവ് കടലോരത്ത് പിതൃക്കൾക്ക് ബലിയർപ്പിക്കാനെത്തിയവരുടെ ഭാവ നിർവൃതികൾ ക്യാമറയിൽ പകർത്തിയത് രഞ്ജിത് ഫോക്കസ്.

 

Comments

COMMENTS

error: Content is protected !!