CALICUTDISTRICT NEWS

കടയ്ക്കുള്ളിലുണ്ടായ തീപ്പിടിത്തം; മൃതദേഹം തിരിച്ചറിഞ്ഞു

ഫറോക്ക്: ദുരൂഹസാഹചര്യത്തിൽ തീപ്പിടിത്തമുണ്ടായ ട്രാവൽസിനുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരീക്കാട് കണ്ണൻ ട്രാവൽസ് ഉടമ സ്വരൂപ് കുമാറി (52) ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നല്ലളം ആനാറോഡിനു സമീപം പരേതനായ അത്തിക്കൽ വിശ്വനാഥന്റെ മകനാണ്.

 

ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് കടയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഫൊറൻസിക്, വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. നല്ലളം സ്‌റ്റേഷൻ ഓഫീസർ എം.കെ. സുരേഷ് കുമാർ, എസ്.ഐ. സനീഷ്, ഫൊറൻസിക് വിദഗ്ധൻ ഇഷ്ഹാക്ക് അല്ലിപ്ര, വിരലടയാള വിദഗ്ധൻ എസ്.വി. വത്സരാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.

 

അമ്മ: ജാനകി. ഭാര്യ ഷെല്ലി. മക്കൾ: ഹരികൃഷ്ണ, മീനാക്ഷി, മാളവിക. സഹോദരങ്ങൾ: ഇന്ദിര, ബീന.

 

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മൂന്നരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി. സഞ്ചയനം വ്യാഴാഴ്ച.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button