കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്

സിഡിറ്റിന്റെ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ് (ADCTT-ഒരുവര്‍ഷം) ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ മൂന്ന് വര്‍ഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടേയും യോഗ്യതാ പരീക്ഷയുടേയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകള്‍ സെപ്തംബര്‍ 20 നകം സിവില്‍സ്റ്റേഷന് സമീപമുളള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ലഭിക്കണം.  പ്രവേശനപരീക്ഷ സെപ്തംബര്‍ 28 നാണ്. ഒക്‌ടോബര്‍ ഒന്നിന് ക്ലാസ് ആരംഭിക്കും.  ഫോണ്‍: 04952370026.
Comments

COMMENTS

error: Content is protected !!