CALICUTDISTRICT NEWS
കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് ഇന്നും സ്വർണം പിടിച്ചു
കോഴിക്കോട്> കരിപ്പൂർ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽനിന്ന് ഇന്നും സ്വർണം പിടിച്ചു.30 ലക്ഷം വിലവരുന്ന മുക്കാൽ കിലോ സ്വർണമാണ് പിടിച്ചത്.
റാസൽകൈമയിൽനിന്നെത്തിയ കണ്ണൂർ സ്വദേശി ജിതിൽ ആണ് പിടിയിലായത്. പേസ്‌റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്‌ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. സ്‌പൈസ്‌ജറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനത്തിൽ എത്തിയ എട്ടുപേരിൽനിന്ന് സ്വർണം പിടിച്ചിരുന്നു.
കോവിഡ് മൂലം ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനാണ് വിമാനങ്ങൾ ചാർട്ടർ ചെയ്‌തിട്ടുള്ളത്.
Comments