കരിപ്പൂർ  വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട.  വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്. 

Comments

COMMENTS

error: Content is protected !!