കരുതൽ കുറയ്ക്കരുത്. കോവിഡ് ബാധ കാൽലക്ഷത്തിന് മുകളിൽ തന്നെ

കേരളത്തില്‍ തിങ്കളാഴ്ച  26,011 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325  എന്നിങ്ങനെയാണ് രോഗികൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. വിദേശ യാത്രികരിൽ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ആകെ മരണം 5450 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 3,45,887 പേരാണ് രോഗം സ്ഥിരീകരിച്ച്  ചികിത്സയിലുള്ളത്. 13,13,109 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,40,135 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,12,954 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,71,181 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3091 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Comments

COMMENTS

error: Content is protected !!