ഹൈദരലി തങ്ങൾക്ക് എൻഫോഴ്സ്മെൻ്റ് നോട്ടീസ്

പാലാരിവട്ടം പാലം അഴിമതിപ്പണം ചന്ദ്രിക ദിനപ്പത്രത്തിൻ്റെ അക്കൌണ്ടിലെത്തിയതായുള്ള കേസിൽ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നോട്ടീസ്‌ നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ തങ്ങളെ ഇ ഡി
ചോദ്യംചെയ്തിരുന്നു.

മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞടക്കം ഉൾപ്പെട്ട പാലാരിവട്ടം പാലം അഴിമതി കേസിൽ പണം ലീഗ്‌ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച്‌ വെളുപ്പിക്കാൻ ശ്രമിച്ചുവെന്നാണ്‌ ആരോപണം. അസുഖബാധിതനായി  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് തങ്ങൾ.  സമീപത്തെ വാടകവീട്ടിലാണ്‌ താമസിക്കുന്നത്‌.  കൊച്ചിയിൽനിന്നുള്ള ഇ ഡി ഉദ്യോഗസ്ഥർ   ഇവിടെയെത്തിയാണ്‌  നോട്ടീസ്‌ നൽകിയത്‌.

കേന്ദ്രസർക്കാരിന്റെ നോട്ട്‌ അസാധുവാക്കൽ കാലത്ത്‌ 2016ലാണ്‌  ഡയറക്ടർ ബോർഡ് അംഗമായ പി എ അബ്ദുൾ സമീർ ചന്ദ്രികയുടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടിൽ പത്തുകോടി രൂപ നിക്ഷേപിച്ചത്‌.

എന്നാൽ ചന്ദ്രികയുമായി ബന്ധപ്പെട്ട കേസിൽ ഹൈദരലി ശിഹാബ് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തോട് ചിലകാര്യങ്ങളിൽ വ്യക്തത വരുത്തുക മാത്രമാണ് ഇ.ഡി ചെയ്തത് എന്നും പറഞ്ഞു.

Comments

COMMENTS

error: Content is protected !!