കലാലയങ്ങളിൽ കളരിപയറ്റ് പരീശീലന കേന്ദ്രങ്ങൾ ആരംഭിക്കണം : കാനത്തിൽ ജമീല എം എൽ എ

കൊയിലാണ്ടി ഗവ. കോളേജ് സംഘടിപ്പിക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ കളരി ചാമ്പ്യൻഷിപ് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺഹാളിൽ നടന്നു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല മത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു കളരി പോലുള്ള കായിക ഇനങ്ങൾ പരിശീലിപ്പിക്കണമെന്നും അത് ശരീരികമായും മാനസികമായും ഏകാഗ്രത വളർത്തുമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ കെ സത്യൻ സ്വാഗതവും ഡോ അനീഷ്ബാബു പിവി നന്ദിയും പറഞ്ഞു.മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. സി വി ഷാജി, പ്രൊഫ. അൻവർ സാദത്ത്, റിജുൽ എന്നിവർ സംസാരിച്ചു.

യൂണിവേഴ്സിറ്റിക്ക് കീഴിലെ അഞ്ച് ജില്ലകളിൽ നിന്നായി മെയ്പ്പയറ്റ്, വടി, വാൾ, ഉറുമി, ചുരിക തുടങ്ങി ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

Comments

COMMENTS

error: Content is protected !!