കശ്മീരിൽ ആർമിയുടെ ഹെലികോപ്റ്റർ തകർന്നുവീണു

ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്ടർ തകർന്നുവീണു. അസുഖബാധിതരായ അതിർത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുവരുന്നതിനായി പോയ  ഹെലികോപ്ടർ ആണ് തകർന്നത്. ജമ്മു കശ്മീരിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയില്‍  പരിക്കേറ്റ സൈനികനെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

വടക്കൻ കശ്മീരിലെ ബന്ദിപ്പൊര ഗുരേസ് സെക്ടറിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. 

പൈലറ്റും സഹപൈലറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

Comments

COMMENTS

error: Content is protected !!