കാഞ്ഞിലശ്ശേരിയില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറി. തന്ത്രി മേല്‍പ്പള്ളി മനക്കല്‍ ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നാട്യധാര തിരുവങ്ങൂര്‍ അവതരിപ്പിച്ച ശിവകരം-ശാസ്ത്രീയ നൃത്തസമന്വയം നടന്നു. ഫെബ്രു. 17-ന് വിനോദ് മാരാര്‍ കാഞ്ഞിലശ്ശേരി, വിഷ്ണുപ്രസാദ് കാഞ്ഞിലശ്ശേരി എന്നിവരുടെ ഇരട്ടതായമ്പക നടക്കും.


18-ന് ആഘോഷവരവുകള്‍, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, കലാമണ്ഡലം ശിവദാസന്‍ മാരാര്‍ എന്നിവരുടെ വിശേഷാല്‍ ഇരട്ടതായമ്പക, ഗാനമേള, 19-ന് മെഗാതിരുവാതിരക്കളി ‘ആതിരസന്ധ്യ’, നൃത്താര്‍ച്ചന, 20-ന് സമൂഹസദ്യ, മലക്കെഴുന്നള്ളിപ്പ്, ഗാനാഞ്ജലി, ആലിന്‍കീഴ്മേളം, ശാസ്ത്രീയ നൃത്തങ്ങള്‍, 21-ന് ശിവരാത്രി ദിവസം ശയനപ്രദക്ഷിണം, നൃത്തസമര്‍പ്പണം, 22-ന് പള്ളിവേട്ട എന്നിവ നടക്കും. 23-ന് കുളിച്ചാറട്ടോടെ ഉത്സവം സമാപിക്കും.

Comments

COMMENTS

error: Content is protected !!