SPECIAL

കാന്‍സര്‍ സാധ്യത കൂട്ടുന്ന ഈ ആഹാരശീലങ്ങള്‍ അറിഞ്ഞ് ഒഴിവാക്കിക്കോളൂ

കാന്‍സറെന്നു കേട്ടാലേ ആളുകള്‍ക്കു ഭയമാണ്. ലോകത്താകമാനം ആളുകളുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളിൽ മുന്നിലാണ് കാൻസർ.

 

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കാന്‍സര്‍ വരുന്നതെന്ന് ഇതുവരെയും ഗവേഷകര്‍ക്ക് ഉറപ്പിച്ചു പറയാന്‍ സാധിച്ചിട്ടില്ല. ജീവിതശൈലി ഇതിലൊരു പ്രധാന ഘടകമാണെന്നു മാത്രമേ ഇപ്പോഴും ഗവേഷകര്‍ പറയുന്നുള്ളൂ. എന്നാല്‍ മോശം ഡയറ്റ് കാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ടോ? ഉണ്ടെന്നാണ് ടഫ്ട്സ് (Tufts) യൂണിവേഴ്സിറ്റിയുടെ ഹെൽത് സയൻസസ് ക്യാംപസിൽ നടത്തിയ പുതിയ പഠനം പറയുന്നത്. മോശം ആഹാരം, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ് ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

 

ഡയറ്റ് ശീലങ്ങളിലെ അപാകതകള്‍ മൂലം 80,110 ആളുകളാണ് അമേരിക്കയില്‍ മാത്രം കാന്‍സര്‍ ബാധിതരായത് എന്ന് ജെഎൻസിഐ കാൻസർ സ്പെക്ട്രത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

 

എല്ലാത്തരം  കാന്‍സറിനെയും 30 മുതല്‍ 50 ശതമാനം വരെ തടയാന്‍ നല്ല ആഹാരശീലങ്ങള്‍ക്കു സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നല്ല ഡയറ്റ്, വ്യായാമം, സ്‌ട്രെസ് കുറയ്ക്കുക ഇവ ഉണ്ടെങ്കില്‍ കാന്‍സര്‍ ഒരു പരിധിവരെ പ്രതിരോധിക്കാം.

 

ചില ആഹാരങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുന്നവരില്‍ കാന്‍സര്‍ നിരക്ക് കുറവാണെന്നു നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പ്രോസസ് ചെയ്ത ആഹാരം, ഇറച്ചി എന്നിവയുടെ സ്ഥിരഉപയോഗം അപകടകരമാണ്.

 

പ്രോസ്ട്രേറ്റ് കാന്‍സര്‍ കണ്ടെത്തിയ 4,000 ആളുകളില്‍ നടത്തിയ പഠനത്തില്‍, ഇവര്‍ ഡയറി പ്രോഡക്ടുകള്‍ ധാരാളം കഴിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഡയറി പ്രോഡക്ടുകളിലെ കൂടിയ അളവിലുള്ള കാത്സ്യം, ഈസ്ട്രജന്‍ എന്നിവയാണ് ഇതിനു കാരണമായി പറയുന്നത്.

 

ഹോട്ട് ഡോഗ്, ബെക്കന്‍, സലാമി പോലെയുള്ള പ്രോസസ് ചെയ്ത ആഹാരങ്ങള്‍ കാന്‍സര്‍ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇവയുടെ സ്ഥിര ഉപയോഗം 20 – 50% ആണ് കാന്‍സര്‍ സാധ്യത കൂട്ടുന്നത്‌.

 

അതുപോലെ മറ്റൊന്നാണ് ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്യുന്ന  ആഹാരങ്ങള്‍. ഡീപ് ഫ്രൈ ചെയ്തതും ബാര്‍ബിക്യൂ ചെയ്തതും ഗ്രില്‍ ചെയ്തതും എല്ലാം ഇതിലുണ്ട്. Heterocyclic amines (HA), Advanced glycation end-products (AGEs) എന്നിവയാണ് ഇവ പുറത്തുവിടുന്നത്. ഹൈ ഫാറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ സാധനങ്ങള്‍ ഒരിക്കലും അമിതമായി ചൂടാക്കാന്‍ പാടില്ല.

 

ബ്ലഡ്‌ ഷുഗര്‍ ലെവല്‍ കൂട്ടുന്ന ആഹാരങ്ങളും അപകടകരമാണ്. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന ആളുകളില്‍ കോളന്‍ കാന്‍സര്‍ സാധ്യത കൂടുതലാണ്. കൊളോറെക്ടല്‍ കാന്‍സര്‍ സാധ്യത പ്രമേഹരോഗികള്‍ക്ക് 122 % ആണ് എന്നോര്‍ക്കുക.

 

കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആഹാരങ്ങള്‍

 

∙ കോളിഫ്ലവര്‍

 

∙ കാരറ്റ്

 

∙ വെളുത്തുള്ളി

 

∙ സിട്രസ്, ബെറി

 

∙ ബീന്‍സ്

 

∙ മത്സ്യം

 

∙ ഫ്ലാക്സ്‌സീഡ്

 

∙ നട്സ്

 

∙ ഒലിവ് എണ്ണ
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button