LOCAL NEWS
കാർഷിക മേഖലയെ സംരക്ഷിക്കാൻ മൂല്യ വർദ്ധിത ഉപ്പാദനം വേണം. കെ പി മോഹനൻ . എം.എൽ.എ.
ഊരള്ളൂർ :കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയാണ് കൃഷിവകുപ്പ് എന്നത് മാറ്റി കർഷക ക്ഷേമ വകുപ്പാക്കി മാറ്റിതെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനൻ എംഎൽഎ പറഞ്ഞു. ഈ മേഖലയെ സംരക്ഷിക്കാൻ കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള സംവിധാനം ഉണ്ടാവണമെന്നും നാളികേര കർഷകർക്ക് ഉയർന്ന വില ലഭിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽ ഫെയർ കോ-ഓപ്പറേറ്റീവ് സൊ സൈറ്റി ദശവാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം ചെയർമാൻ ഭാസ്
ക്കരൻകൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു എം. പ്രകാശൻ ,ആർ എം രഞ്ജിത്ത്, അഷ്റഫ് വള്ളോട്ട്, ബാലകൃഷ്ണൻ കിടാവ് ,സി .വിനോൻ എന്നിവർ സംസാരിച്ചു.
Comments