കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് അപകടമുണ്ടായത്. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം പോലീസ് അന്വേഷിക്കും.

Comments

COMMENTS

error: Content is protected !!