കിടപ്പിലായ രോഗിക്ക് നൻമയുടെ കാരുണ്യ സ്പർശം
കുറ്റ്യാടി :കായക്കൊടി ഗ്രാമപഞ്ചായത്തിലെ കരണ്ടോട് പ്രദേശത്ത് കഴിഞ്ഞ നാല് വർഷം മുമ്പ് വീടിന് മുകളിൽ തെങ്ങ് വീണ് നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലായ 25 വയസ്സ് മാത്രം പ്രായമുള്ള നിത ദീപ്തി എന്ന സഹോദരിക്ക് അത്യാധുനിക സംവിധാനമുള്ള വീൽ ചെയർ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ് കൈമാറി. കരണ്ടോട് എടക്കുടി കുഞ്ഞിരാമൻ ഇന്ദിര ദമ്പതികളുടെ മൂത്ത മകളാണ് ദിത ദീപ്തി നിതക്ക് 6 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകൻ കൂടിയുണ്ട് മരുതോങ്കര പഞ്ചായത്തിലെ വേട്ടോറയിലെ ഭർതൃവീട്ടിൽ നിന്നാണ് ദുരന്തം നിതയെ തേടിയെത്തിയത് കൂലിപ്പണിക്കാരനായ ഭർത്താവും നിതയുടെ കുടുംബവും നാട്ടുകാരും ചേർന്ന് വെല്ലൂർ ഉൾപ്പടെ ചികിത്സ നടത്തിയാണ് കട്ടിലിൽ നിന്നും എഴുന്നേറ്റ് വീൽ ചെയറിൽ ഇരിക്കാനുള്ള രൂപത്തിൽ എത്തിച്ചത് ഇപ്പോൾ ആയൂർവേദ ചികിത്സയും ഫിസിയോ തറാപ്പിയും നടക്കുന്നു പഴയ വീൽചെയർ കേട് വന്നപ്പോഴാണ് ഇവർ നൻമയെ സമീപിക്കുന്നത് ട്രസ്റ്റ് അടിയന്തിരമായി ഇടപെടുകയും 20000 രൂപ വിലവരുന്ന വീൽചെയർ സംഘടിപ്പിക്കുകയും ചെയ്തത് ഇന്ന് കാലത്ത് നിതയുടെ കരണ്ടോട്ടുള്ള വീട്ടിൽ എത്തിച്ച് കൈമാറിയത് ട്രസ്റ്റ് ചെയർമാൻ കെ.ബഷീർ കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടിക്ക് വീൽ ചെയർ കൈമാറി ട്രസ്റ്റ് ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ , വൈസ് ചെർമാൻമാരായ കിണറ്റും കണ്ടിഅമ്മദ്, ജമാൽ കണ്ണോത്ത്, സി.കെ ഹമീദ്, ടി.കെ.ബൈജു കരണ്ടോട് എന്നിവർ പങ്കെടുത്തു