കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ സ്ത്രീയ അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. പുറക്കാട് നല്ലൂപറമ്പിൽ സരോജിനിയാണ് വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കിണറ്റിലെക്ക് വഴുതി വീഴുകയായിരുന്നു. നാട്ടുകാരായ മുല്ലപ്പള്ളി രവി,ആയാടത്ത് വിനോദൻ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി സ്ത്രീയെ കസേരയിൽ ഇരുത്തി പിടിച്ചു നിന്നു. തുടർന്ന് നാട്ടുകാർ അഗ്നി രക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സ്ത്രീയെയും മറ്റു രണ്ടുപേരെയും രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ വികെ ബാബു,വി കെ ബിനീഷ്,ബി ഹേമന്ദ്,ഇ എം നിധിപ്രസാദ്‌,എസ് അരുൺ,കെ സന്ദീപ്‌,പി വി മനോജ് ,കെ രാകേഷ് ഹോംഗാർഡ്‌ സത്യൻ,സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Comments

COMMENTS

error: Content is protected !!