കിനാലൂരില്‍ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു

കിനാലൂരില്‍ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. 

500 രൂപ വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബബിജിത്ത്, മനീഷ്, ശരത്ത് ലാല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുത്രിയിൽ പ്രവേശിപ്പിച്ചു.
Comments

COMMENTS

error: Content is protected !!