കുണ്ടറ പീഡന കേസിൽ മന്ത്രി ശശീന്ദ്രനെതിരെ ലോകായുക്തയിൽ പരാതി

വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ പീഡന കേസുമായി ബന്ധപ്പെട്ടാണ് പരാതി. ഭാരതീയ നാഷണല്‍ ജനതാദള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ യുവജനതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയിരിക്കുന്നത്.

കുണ്ടറയിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിളിക്കുകയും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കി ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.

Comments

COMMENTS

error: Content is protected !!