DISTRICT NEWS
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വലതുകര മെയിന്‍ കനാലിന്റെ തകര്‍ന്ന ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വലതുകര മെയിന്‍ കനാലിന്റെ തകര്‍ന്ന ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി നടക്കുന്ന സ്ഥലം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പദ്ധതിക്കായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ കടന്നുപോകുന്ന വിവിധ നിയോജക മണ്ഡലങ്ങളിലെ കനാല്‍ ശുചീകരണ പ്രവര്‍ത്തിക്കായുള്ള 10 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.
Comments