കൂടത്തായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പുരസ്കാരം


കൊയിലാണ്ടി: കൂടത്തായി രഹസ്യമായി അന്വേഷിച്ച് കൊലപാതക പരമ്പര മികച്ച അന്വേഷണത്തിലൂടെ പുറം ലോകത്തെ അറിയിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചു. മൊറിട്ടോറിയല്‍ എന്‍ട്രി സര്‍വീസ് പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവി.കെ.ജി. സൈമണ് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റും, അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്ക് മെറിറ്റോറിയല്‍ സര്‍വീസ് എന്‍ട്രിയുമാണ് ഡി.ജി.പി. പ്രഖ്യാപിച്ചത്. അന്വേഷണം ഏകോപിച്ച എസ്് പി ടി കെ സുബ്രഹ്മണ്യന്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസ്, എസ്.ഐ. ജീവന്‍ ജോര്‍ജ്, വി.പി.രവി, പി.പി.മോഹനകൃഷ്ണന്‍, സൈബര്‍ സെല്ലിലെ കെ.സത്യന്‍, യൂസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.പി.ശ്യാം എന്നിവര്‍ക്കാണ് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചത്.

Comments

COMMENTS

error: Content is protected !!