ദുരന്തനിവാരണപദ്ധതി: വിശദമായ മാര്‍ഗരേഖ തയ്യാറാക്കും

ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും മാര്‍ഗരേഖയും അതത് വകുപ്പുകള്‍ ഉടന്‍  നല്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലേക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ദുരന്തസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തല്‍, ദുരന്തമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം, പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലംവരെ വിവിധ മേഖലകളില്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടികളും തുടങ്ങിയ കാര്യങ്ങള്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ചെയ്തു. ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും മാര്‍ഗരേഖയും അതത് വകുപ്പുകള്‍ ഉടന്‍ നല്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ ഉണ്ടാക്കുന്നതിനാണ് വിവിധ വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചത്. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി പി, സ്ഫിയര്‍ ഇന്ത്യ  പ്രതിനിധി  പി നിനു എന്നിവര്‍ സംസാരിച്ചു.
Attachments area
Comments

COMMENTS

error: Content is protected !!