കൂണ്‍കൃഷി പരിശീലനം

കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഡിസംബര്‍  21,22,23 തീയതികളില്‍ 30 കര്‍ഷകര്‍ക്ക് കൂണ്‍കൃഷിയില്‍ ത്രിദിന പരിശീലനം നല്‍കും.  രാവിലെ 10 മുതല്‍ അഞ്ച് വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടാകും.  മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കില്ല.  താല്പര്യമുള്ളവര്‍ 0495 2373582 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!