കൃഷി നാശം. കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ് നൽകാൻ നിർദ്ദേശം

കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് ഹൈക്കോടതിയുടെ അനുമതി. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാൻ ഹർജിക്കാരായ കർഷകർക്ക് അനുമതി നൽകി ഉത്തരവിറക്കാൻ
മുഖ്യവനപാലകന് കോടതി നിർദേശം നൽകി.

കോഴിക്കോട് താമരശേരി സ്വദേശി കെ.വി.സെബാസ്റ്റ്യൻ ഉൾപ്പെടെ ആറ് കർഷകർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്. കാട്ടുപന്നികളെ ശല്യക്കാരായ മൃഗങ്ങളായി പ്രഖ്യാപിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് കർഷകർ കോടതിയെ സമീപിച്ചത്.

വന്യജീവി സംരക്ഷണ നിയമം 62-ാം വകുപ്പ് പ്രകാരം പ്രദേശത്തെ ശല്യക്കാരായ മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നൽകാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അനുമതി ലഭിച്ചാൽ മുഖ്യവനപാലകന് നടപടിയെടുക്കാം.

Comments

COMMENTS

error: Content is protected !!