MAIN HEADLINES

കൊങ്കൺ റെയിൽവേയും ബി.എസ്.എൻ.എൽ ടവറുകളും സ്വകാര്യ മേഖലയ്ക്ക്

നാല്‌ വർഷത്തിനകം 90 പാസഞ്ചർ ട്രെയിനും 1400 കിലോമീറ്റർ ട്രാക്കും സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കും.രാജ്യത്തെ 400 റെയിൽവേസ്‌റ്റേഷനുകളും സ്വകാര്യ മേഖലയെ ഏല്പിക്കും.

741 കിലോമീറ്ററുള്ള കൊങ്കൺറെയിൽവേയും സ്വകാര്യവൽക്കരിക്കും. 265 ഗുഡ്‌സ്‌ ഷെഡ്ഡ്‌, നാല്‌ ഹിൽ റെയിൽവേ, 673 കിലോമീറ്റർ ചരക്ക്‌ ഇടനാഴി എന്നിവയും കൈമാറാൻ ധനമന്ത്രി പ്രഖ്യാപിച്ച ‘ആസ്‌തി പണമാക്കൽ നടപടിക്രമത്തിൽ’ പദ്ധതിയിടുന്നു.

15 റെയിൽവേ സ്‌റ്റേഡിയങ്ങളും സർക്കാർ കൈയൊഴിയും. റെയിൽവേ കോളനികള്‍  റിയൽഎസ്‌റ്റേറ്റുകാർക്ക്‌ നടത്താം. മൊത്തം 1.52 ലക്ഷം കോടി രൂപയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.. പവർഗ്രിഡ്‌ കോർപറേഷന്റെ 400 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള  വിതരണശൃംഖല സ്വകാര്യമേഖലയ്‌ക്ക്‌ നല്‍കും.

ബിഎസ്‌എൻഎല്ലിന്റെ 13,567 ടവറും എംടിഎൻഎല്ലിന്റെ 1,350 ടവറും 2022–-23ൽ വിൽക്കും. 8800 കോടിയാണ്‌ വിലയിട്ടത്. ഭാരത്‌നെറ്റ്‌ ഫൈബർ 2022–-23, 2023–-24 വർഷങ്ങളിലായി 26,300 കോടിക്ക്‌ കൈമാറും. കേരളം, കർണാടക മേഖലയിലെ ഭാരത്‌നെറ്റ്‌ ശൃംഖല ഒറ്റ പാക്കേജായി നൽകും.

രാജ്യത്തെ 14 പ്രകൃതി വാതക പൈപ്പ്‌ലൈനിൽ രണ്ടെണ്ണം നടപ്പ്‌ സാമ്പത്തികവർഷം സ്വകാര്യവൽക്കരിക്കും. 1414 കിലോമീറ്ററുള്ള ധാബോൾ–-ബംഗളൂരു, 815 കിലോമീറ്ററിന്റെ ദാഹേജ്‌–-ഉറാൻ–-പൻവേൽ–-ധാബോൾ എന്നിവയാണ്‌ ആദ്യം വിൽക്കുന്നത്‌.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button