ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 21985 കിറ്റുകള്‍

 പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 21985 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 20148 ഭക്ഷണ കിറ്റുകളും 700 ശുചീകരണ വസ്തുക്കളും വസ്ത്രങ്ങളും  അടങ്ങുന്ന കിറ്റുമാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള കിറ്റുകളാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്യുന്നത്. താമരശ്ശേരിയില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ 1137 കിറ്റുകളാണ് വിതരണം ചെയ്തത്. വില്ലജ് ഓഫീസര്‍മാര്‍ മുഖേനയാണ് ഭക്ഷ്യ വസ്തുക്കളുടെ വിതരണം നടത്തുന്നത്. അരി, പഞ്ചസാര,ചായപ്പൊടി, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, മസാലപ്പൊടികള്‍ എന്നിവ അടങ്ങിയ ഭക്ഷണകിറ്റാണ് വിതരണം ചെയ്യുന്നത്.
ശുചീകരണ ഉപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഐസിഡിഎസ് പ്രവര്‍ത്തകര്‍ മുഖേനയാണ് വിതരണം ചെയ്തത്. വസ്ത്രങ്ങള്‍, പുതപ്പ്, പായ, ബിസ്‌കറ്റ്, ശുചീകരണ ബ്രഷ്, ലോഷനുകള്‍ തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുക. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് പുസ്തകങ്ങള്‍, ഇന്സ്ട്രുമെന്റ് ബോക്സ്  തുടങ്ങിയവയും വിതരണം ചെയ്തു. പ്രളയം മൂലം നഷ്ടമായ മറ്റ് അവശ്യ വസ്തുക്കളും ആവശ്യാനുസരണം വിതരണം ചെയ്തുകഴിഞ്ഞു.
വിതരണത്തിനായി  കൂടുതല്‍ ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ ആവശ്യമുണ്ടെന്നും ഇവ ലഭിക്കുന്ന മുറയ്ക്ക് വിതരണം പൂര്‍ത്തിയാക്കുമെന്നും സബ്കളക്ടര്‍ വിഘ്‌നേശ്വരി അറിയിച്ചു.
Comments

COMMENTS

error: Content is protected !!