കൊവിഡ് വ്യാപനം തുടരുന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഓണ്‍ലൈനായാവും യോഗം ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ദില്ലിയിലും മറ്റും കൊവിഡ് കണക്ക് ഉയരുന്ന പശ്ചാലത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം 2527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുപ്പത്തിമൂന്ന് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ മാത്രം 1042 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ തലസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു.ശരീര താപം പരിശോധിച്ച ശേഷമാകണം പ്രവേശനം. വിദ്യാർത്ഥികൾ തമ്മിൽ ഭക്ഷണം പങ്കുവെക്കാൻ അനുവദിക്കരുത്. കൊവിഡ് ലക്ഷണമുള്ള വിദ്യാർത്ഥികളെ സ്കൂളിലേക്കയക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വ‍ര്‍ധനയെ തുട‍ര്‍ന്ന് ദില്ലിയിലും ചെന്നൈയിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Comments

COMMENTS

error: Content is protected !!