ദുരിത ബാധിതര്‍ക്ക് അടിയന്തിരമായി ഇന്‍ഷുറന്‍സ് ലഭ്യമാക്കണം- ജില്ലാ കലക്ടര്‍


വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ച 9446100961 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ഇന്‍ഷുറന്‍സ് സംബന്ധമായ പരാതികള്‍, ക്ലെയിം എന്നിവ അറിയിക്കാം. പരാതികളില്‍ കമ്പനികള്‍ നേരിട്ട് ഇടപെടുന്നതിനായി 11 കമ്പനികള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

എല്‍.ഐ.സി ഓഫ് ഇന്ത്യ – 8281066830 (എം.വി ശിവദാസന്‍), യുണൈറ്റഡ് ഇന്ത്യ – 9446630220 (പി. സ്വാതി), ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ – 9446443919, നാഷണല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍- 7356871911 (ടോജോ ജോസഫ്), ന്യൂ ഇന്ത്യ അഷ്വറന്‍സ് 9446822674 (ജീജ), എസ്.ബി.ഐ ജനറല്‍ 9884427830 (സുരേഷ്), എസ്.ബി.ഐ ലൈഫ് – 9895197278 (കണ്ണന്‍), ടാറ്റ എ.ഐ.ജി – 7994777752 (സ്വാഗത്), അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് – 7994592588 (ശ്യം സുന്ദര്‍), മെറ്റ് ലൈഫ്- 9947022392 (സുമേഷ്.വി.ബി), ബജാജ് അലൈന്‍സ്- 9995450353 (ഇന്ദു) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. യോഗത്തില്‍ ലീഡ് ജില്ലാ മാനേജര്‍ കെ.എം ശിവദാസന്‍, ഡി.ഐ.സി മാനേജര്‍ ഗിരീഷ്, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!