ANNOUNCEMENTSKERALA

കൊവിഷീൽഡ് സ്റ്റോക്കില്ല. ആറു ജില്ലകളിൽ വാക്സിൻ ക്ഷാമം

സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും വാക്‌സിന്‍ ക്ഷാമം. ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോക്ക് തീർന്നത്.

സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. അതേസമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കൊവാക്സിന്‍ സ്റ്റോക്കുണ്ട്.

കൊവാക്സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും കൊവാക്സിനും കൊവിഷീല്‍ഡും ഒരുപോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button