മഴ കുറയും.

മഴ  ശനിയാഴ്‌ചയോടെ രാത്രിയോടെ കുറയും. ഇതിനു തുർച്ചയായി അഞ്ചു ദിവസത്തോളം ശക്തി കുറഞ്ഞിരിക്കും. എന്നാലും  മഴ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകില്ല.

കാലവര്‍ഷക്കാറ്റ് കൊങ്കണ്‍ മേഖല കേന്ദ്രീകരിച്ച് വീശുന്നതിന്റെ സ്വാധീനം കോഴിക്കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെടും. കാറ്റിന്റെ വ്യതിയാനം ഈ മേഖലയില്‍ ഇടവിട്ട മഴ പെയ്യിക്കും.

കാസര്‍കോട് ജില്ലയിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിക്കുക. ഈ പ്രവണത അടുത്തയാഴ്ച  വരെ തുടരും.

ചൊവ്വാഴ്‌ച  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ട്.  ഇതിനെ തുടര്‍ന്ന്  22 വ്യാഴാഴ്ച മുതല്‍ ശക്തമായ മഴപെയ്യും എന്നാണറിയിപ്പ്.

 

Comments

COMMENTS

error: Content is protected !!