കെ.ടി.ജലീൽ എംഎൽഎ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദ സാമ്പത്തിക ഇടപാടുകളിൽ തെളിവ് നൽകാനാണ് എത്തിയത്. ചന്ദ്രികയിലെ 10 കോടിയുടെ രേഖയിൽ ഇല്ലാത്ത ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് ജലീൽ ഹാജരായത്.
രാഷ്ട്രീയ വിവാദം തുടരവേ മലപ്പുറം എആർ നഗറിലെ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ ആരോപണം ഉന്നയിച്ചിരുന്നു.
എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടി സാമ്പത്തിക അഴിമതി നടത്തുന്നതായാണ് കെ.ടി.ജലീല്‍ ആരോപിച്ചിരുന്നത്. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 300 കോടി കള്ളപ്പണമുണ്ട്. ബാങ്ക് സെക്രട്ടറിയായ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണ് എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ
Comments