കെ പി സജീവൻ്റെ നാടക തെറാപ്പിക്ക് നൈജീരയൻ സർവ്വകലാശാലയുടെ അംഗീകാരം

പേരാമ്പ്ര : നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ നാടക പ്രവർത്തകൻ കെ പി സജീവൻ്റെ കളിമുറ്റം നാടക തെറാപ്പിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം, നൈജീരിയലെ അബാർക്ക സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് നാടകഗവേഷണ ഗ്രന്ഥത്തിൽ, നാടകതെറാപ്പി ഉൾപ്പെടുത്തിയിരിക്കുന്നത് നേരത്തെ റോമിലെ സലേഷ്യൻ സർവ്വകലാശാല സജീവൻ്റെ നാടകം ,പഠന ഗ്രന്ഥമായി ഉൾപ്പെടുത്തിയിരുന്നു.

ഏഷ്യാ ബുക്സ് ഓഫ് റെക്കാർഡ്, വേൾഡ് ഡ്രാമാബുക്സ് റെക്കാർഡ്, ഗിന്നസ്സ് അധികൃതരുടെ അഭിനന്ദനം, അമേരിക്കൻ തിയേറ്ററിൻ്റെ അംഗീകാരം സംസ്ഥാന സർക്കാരിൻ്റെ സ്പെഷ്യൽ ജൂറി പുരസ്ക്കാരം, ദല്ലി ജനസംസ്കൃതി പുരസ്ക്കാരം, മഹാരാഷ്ട്ര പുനൈ അവാർഡ്, എന്നിവയും കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കെ പി സജീവന് ലഭിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!