CALICUTLOCAL NEWS
കെ റെയിൽ സർവ്വേ കല്ല് പിഴുതെറിയും
കോഴിക്കോട് : നിയമ വിരുദ്ധമായി കെ. റെയിലിന് വേണ്ടി സ്ഥാപിക്കുന്ന സർവ്വേ കല്ലുകൾ നിയമപരമായി തന്നെ പിഴുതെറിയുമെന്ന് മുന്നറിയിപ്പ് നൽകി. മീഞ്ചന്ത റയിൽവെ ഗേറ്റിന് സമീപം മുന്നറിയിപ്പില്ലാതെ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളേയും, രോഗികളേയും, ഉൾപ്പെടെ ബലപ്രയോഗത്തിലൂടെ നേരിട്ട് കെ.റയിലിന് വേണ്ടി സർവ്വെ കല്ല് സ്ഥാപിച്ച ധിക്കാരനിലപാടിനെതിരെ കെ റെയിൽ വിരുദ്ധ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി ടി ഇസ്മായിൽ. ചടങ്ങിൽ മുഹമ്മത് മദനി അദ്ധ്യക്ഷനായിരുന്നു. വിവിധസംഘടന പ്രതിനിധികളായ എൻ സി അബൂബക്കർ, കെ വി കൃഷണൻ, മുസ്തഫ ഒലീവ്, സജീർ കൊമ്മേരി, ഫൈസൽ പള്ളിക്കണ്ടി, മൻസൂർ മാങ്കാവ്, ഷാനവാസ് മാത്തോട്ടം, നാസർ ചക്കുംകടവ്, എൻ. ജംഷി, കെ അസ് ലം ടി കെ അശറഫ്, സി പി ശിഹാബ് എന്നിവർ പ്രസംഗിച്ചു.
Comments