മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കല്ലായി എണ്ണപ്പാടം സ്വദേശിയായ അബു ഷഹലിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 6.7 ഗ്രാം എം.ഡി.എം.എയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. 15 പാക്കറ്റുകളിലാക്കി വിൽപനക്കു കൊണ്ടുവന്ന എം.ഡി.എം.എക്ക് ഏകദേശം 30,000 രൂപ വിലവരും.

ടൗൺ സബ് ഇൻസ്പെക്ടർമായ എ.പി. അനൂപ്‌, പ്രസാദ്, പ്രൊബേഷന്‍ എസ്.ഐ മുഹമ്മദ്‌ സിയാദ്, എ.എസ്.ഐ ഷബീര്‍, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹസീസ്, ബിനില്‍ കുമാര്‍, സിവിൽ പൊലീസ് ഓഫിസർ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

COMMENTS

error: Content is protected !!