കേന്ദ്ര ബജറ്റ്. തൊഴിലുറപ്പു തൊഴിലാളികൾക്ക് ആശ്വാസം
കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പു പദ്ധതിക്കായി കൂടുതൽ തുക വകയിരുത്തുന്നത് കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികൾക്ക് ആശ്വാസമേകും.
തൊഴിലുറപ്പു പദ്ധതികൾക്ക് അധിക തുക നീക്കിവയ്ക്കുന്നതിലൂടെ കൂടുതൽ പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മിനിമം തൊഴിൽ ദിനങ്ങളുടെ എണ്ണം കൂട്ടാനും വേതന വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഇതു വഴി തെളിയിക്കും. തൊഴിലുറപ്പു പദ്ധതിയിൽ അംഗങ്ങളായ വീട്ടമ്മമാരുടെ സാമ്പത്തിക സ്ഥിതിക്ക് കരുത്തു പകരുക എന്ന ലക്ഷ്യമാണ് സർക്കാറിന്റെ ഈ തീരുമാനത്തിനു പിന്നിലുള്ളത്.
തൊഴിലുറപ്പു പദ്ധതിക്ക് വേണ്ടത്ര തുക ലഭിക്കാത്തതുമൂലം സംസ്ഥാന സർക്കാരുകൾക്കും പ്രതിസന്ധി നേരിടേണ്ടി വരാറുണ്ട്. തൊഴിലാളികൾക്ക് നൽകേണ്ട വേതനം പലപ്പോഴും കുടിശികയാകാറുമുണ്ട്. ഇതും ഒരു പരിധി വരെ പരിഹരിക്കാൻ സഹായകരമാകുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശം. തൊഴിലുറപ്പു പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് ഗുണകരമാണ്. കേരളത്തിലെ പട്ടണപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഇപ്പോൾ തന്നെ നിലവിലുണ്ട്.