നീറ്റ് പി.ജി പരീക്ഷകൾക്ക് ആറ് മുതൽ എട്ട് ആഴ്‌ച കാലത്തേക്ക് മാറ്റം

മാർച്ച് 12 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകളാണ് ആറ് മുതൽ എട്ട് ആഴ്ചക്കാലത്തേക്ക് മാറ്റിവച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനാലാണ് മാറ്റം എന്നറിയുന്നു.

മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണം വേണമെന്ന് കഴിഞ്ഞ വർഷം ജൂലൈ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
ഒബിസി സംവരണത്തിന് സമാനമായി മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചത് സുപ്രിംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് പരീക്ഷ മാറ്റി വെച്ചത്.

Comments

COMMENTS

error: Content is protected !!