KERALA
കേരളത്തിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. പതിനാറ് സാംപിളുകൾ പോസിറ്റീവെന്ന് കണ്ടെത്തി. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് വിദഗ്ധപരിശോധന നടത്തിയത്.
തൊടുപുഴ,പറവൂർ തുടങ്ങി നിപ സംശയിച്ച മേഖലകളിൽ നിന്നാണ് വവ്വാലുകളെ പിടികൂടിയിരുന്നത്. മുപ്പത്തിയാറ് സാമ്പിളുകൾ പരിശോധിച്ചതിൽ പതിനാറെണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തിയതായി കേന്ദ്രആരോഗ്യമന്ത്രി ഹർഷ വർധൻ ലോക്‌സഭയെ അറിയിച്ചു. എം പിമാരായ ഹൈബി ഈഡനും അടൂർ പ്രകാശിനും നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വൈറസ് സംശയിച്ച് പരിശോധിച്ച 50 പേരുടെ ഫലം നെഗറ്റിവായിരുന്നുവെന്നും ഒരാൾക്ക് മാത്രമേ നിപ്പ സ്ഥിരികരിക്കാൻ കഴിഞ്ഞുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ നാലു മുതൽ കേരളത്തിൽ സ്ട്രാറ്റജിക് ഓപ്പറേഷൻ സെൻറർ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തിയിരുന്നുവെന്നും ഹർഷവർധൻ മറുപടി നൽകി.
Comments