LOCAL NEWS
കേരള കർഷകസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ജനുവരി 26 ന്കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഇറിഗേഷന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് കേരള കർഷകസംഘം നേതൃത്വം കൊടുക്കുകയാണ്.ഈ പ്രവർത്തനങ്ങളിൽ മുഴുവൻ ബഹുജനങ്ങളും അണിനിരക്കണം എന്ന് കേരള കർഷകസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ അഭ്യർത്ഥിച്ചു.അമ്പതിനായിരം പേരെ ഒരേസമയം 603 കിലോമീറ്ററിൽ പ്രത്യേകമായ പരിപാടിക്കാണ് സംഘടന രൂപം കൊടുത്തിട്ടുള്ളത്.
കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം മഹബൂബ് അധ്യക്ഷനായി.കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ മാസ്റ്റർ സംസാരിച്ചു.ജില്ലാ സെക്രട്ടറി സഖാവ് ജോർജ് എം തോമസ് പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി കെപി ചന്ദ്രി എന്നിവരും സംസാരിച്ചു.
Comments