കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം പേരാമ്പ്ര അലങ്കാർ മൂവീസിൽ മെയ് 21 ഞായർ രാവിലെ 10.30 മണിക്ക്

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം സിനിമ പേരാമ്പ്ര അലങ്കാർ മൂവീസിൽ മെയ് 21 ഞായർ രാവിലെ 10.30 മണിക്ക്  നടക്കും.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി  ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയാണ് ആർട്ട് ഹൗസ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ KSFDC യുടെ സഹകരണത്തോടെ പേരാമ്പ്ര അലങ്കാർ മൂവീസിൽ മെയ് 21 ഞായർ രാവിലെ 10.30 മണിക്ക് നടക്കുന്നത്. ഒരു ഷോ മാത്രമേ ഉണ്ടാകൂ എന്ന് സംഘാടകർ അറിയിച്ചു.

പ്രവേശനം പാസ്സ് മൂലമാണ്. മലയാള സിനിമയുടെ സ്ത്രീപക്ഷ സിനിമാ ചരിത്രത്തിൽ അതിശക്തമായ കൈയൊപ്പ് ചാർത്തിയ ഈ ചിത്രം പരമാവധി ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേരാമ്പ്രയിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നത്.

സിനിമാ പ്രേമികളുടെ സഹകരണം പ്രതീക്ഷിക്കുന്നു. പാസ്സ് ആവശ്യമുള്ളവർ Team Art House @Perambra, Muraleedharan VN No.8589896676  ബന്ധപ്പെടുക.
https://chat.whatsapp.com/BUbOqabhL9lCKoI5qUNVyn

Comments

COMMENTS

error: Content is protected !!