KERALAUncategorized
കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി; 15 -ഓളം തീർഥാടകർക്ക് പരിക്ക്



കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍ പീടികയിലാണ് അപകടമുണ്ടായത്.

നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൊട്ടിയൂരില്‍നിന്ന് മടങ്ങുകയായിരുന്ന മലപ്പുറത്തുനിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ബസില്‍നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നു.

Comments