കൊയിലാണ്ടിയിലും ഇലട്രിക് സ്കൂട്ടറുകൾക്ക് പ്രിയമേറുന്നു

ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ക്രമേണ മുക്തി നേടാനുള്ള ലോക സമൂഹത്തിന്റെ തീരുമാനത്തിന് മുൻപേ പറക്കുകയാണ് കൊയിലാണ്ടിയിലെ ഇരുചക്രവാഹന വിപണി. വരുന്ന പത്ത് വർഷത്തിനിടെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ പുകുതിയായി കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പച്ചനിറത്തിൽ വെളള അക്കങ്ങൾ എഴുതിയ നമ്പർ പ്ലേറ്റുകൾ അപൂർവ്വമല്ലാതായിട്ടുണ്ട്, നമ്മുടെ റോഡുകളിൽ. കാറുകളും, ഇലക്ട്രിക് സ്കൂട്ടറുകളുമാണ് ഈ രംഗത്ത് ഇപ്പോൾ വ്യാപകമായി റോഡിലിറങ്ങുന്നത്.കൊയിലാണ്ടിയിൽ ഇലക്ട്രിക് കാറുകളുടെ ഷോറൂമില്ല. എന്നാൽ സാധാരണക്കാരായ ആളുകൾക്കു പോലും ഉപയോഗിക്കാവുന്ന ഇലക്ട്രിക് സ്കൂട്ട റുകൾക്കായി കൊല്ലം പിഷാരികാവ് ചിറക്ക് സമീപത്തായി ബ്രൈറ്റ് ഇലട്രിക് വെഹിക്കിൾസ് എന്ന സ്ഥാപനം കഴിഞ്ഞ അഞ്ചു മാസമായി പ്രവർത്തിച്ചു വരുന്നു.


ഒരു ദിവസം ഒരു സ്കൂട്ടർ എന്ന നിലയിൽ വിവണനം നടക്കുന്ന സ്ഥിതിയുണ്ട്. ബെൻ ലിംഗ് കമ്പനിയുടെ ഔറ, ഫാൽക്കൻ എന്നീ മോഡലുകളാണ് ഇപ്പോൾ ഇവിടെ ലഭ്യമായിട്ടുള്ളത്. ഔറയ്ക്കാണ് ആവശ്യക്കാരേറെയു ള്ളത്. ഒരു വെസ്പ സ്കൂട്ടറിന്റെ രൂപവും സൗകര്യവും, ഒപ്പം കരണ്ട് വണ്ടിയാണെന്ന തോന്നലുമില്ലാതെയാണ് അതിന്റെ രൂപകൽപ്പന. ഒരു ചാർജിങ്ങിൽ 120 മുതൽ 140 വരെ കിലോമീറ്റർ ഓട്ടം കൊയിലാണ്ടി പോലുള്ള സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. 1.24 ലക്ഷം രൂപയാണ് എല്ലാ ഫിറ്റിംഗ് സുകളോടും കൂടി വില. ആദ്യ മോഡലുകൾക്കുണ്ടായിരുന്ന ചില പോരായ്മകൾ – ഫുട് റസ്റ്റ്, മഡ് ഫ്ലാപ്പ് – പരിഹരിക്കുന്നതിനായി ഈയിടെ സർവ്വീസ് ക്യാമ്പും നടത്തിയിരുന്നു.
ഫാൽക്കൻ മോഡലിന് എൺപത്തിരണ്ടായിരം രൂപയാണ് എല്ലാ ഫിറ്റിംഗ്സുകളോടും കൂടിയ വില. അതിനാവട്ടെ ലൈസൻസും ആവശ്യമില്ല. ഹെൽമറ്റും, ഇൻഷൂറും നിർബന്ധവുമല്ല. ഒരു ചാർജിൽ അമ്പത് കിലോമീറ്ററാണ് ഫാൽക്കന് ലഭിക്കുന്ന ശരാശരി ദൂരം. ഇരു മോഡലുകളും ചാർജ് ചെയ്യാൻ 4. – 5 മണിക്കൂർ ആവശ്യമുണ്ട്. കരണ്ട് ചാർജിൽ പറയത്തക്ക വത്യാസം വരുന്നില്ലന്നതാണ് ഉപയോഗിച്ചവരുടെ അനുഭവം.


ഓണത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ബ്രൈറ്റ് ഇലക്ട്രിക് വെഹിക്കിൾസിൽ ഒരുക്കിയിട്ടുള്ളത്. പഴയ പെട്രോൾ സ്കൂട്ടറുകൾക്ക് എക്സേഞ്ച് സൗകര്യം, ക്യാഷ് ബാക്ക് ഓഫർ, ഗിഫ്റ്റ് പാക്കറ്റുകൾ എന്നിവ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കാലത്ത് 9 മണിമുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവൃത്തി സമയം. പെട്രോൾ വില അനുദിനം ഉയർന്നു കൊണ്ടേയിരിക്കുമ്പോൾ, പരിസ്ഥിതി മലിനീകരണം ആഗോള പ്രശ്നമായി ഉയർന്നുവന്നു കൊണ്ടിരിക്കുമ്പോൾ, ആഗോള താപനത്തിന്റെ മുഖ്യ സൂത്രധാരൻ കാർബൺ ബഹിർഗ്ഗമനമാണെന്ന് മനുഷ്യർ തിരിച്ചറിയുമ്പോൾ, അതുമൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യർ നിരവധിയായ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ, പെട്രോളടിക്കേണ്ടാത്ത, പുകശല്യമില്ലാത്ത, ശബ്ദ മലിനീകരണമില്ലാത്ത ഇലട്രിക് വാഹനങ്ങൾ നമ്മുടെ ജീവിതത്തിന് കൂട്ടായിത്തീരട്ടെ.

Comments

COMMENTS

error: Content is protected !!